കാളിയമ്മ
മുഹമ്മ പതിനാലുചിറയിൽ കാളിയമ്മ 1901-ൽ ജനിച്ചു. കാളിയമ്മയുടെ മൂത്തമകൻ ശങ്കരൻ മാരാരിക്കുളം വെടിവയ്പ്പിൽ രക്തസാക്ഷിത്വം വഹിച്ചു. ഒട്ടേറെ ത്യാഗങ്ങൾസഹിച്ചു കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ സംരക്ഷിക്കുകയും ക്യാമ്പുകളിലെ സമരസേനാനികൾക്കു ഭക്ഷണം തയ്യാറാക്കിക്കൊടുകയും ചെയ്തിരുന്നു. നിസ്വാർത്ഥമായ ജീവിതത്തിന്റെ ഉടമയായിരുന്നു. 1994-ൽ മരണമടഞ്ഞു. ഇളമകൻ പരമൻ.