സി. കേശവൻ
കെ.വി. തങ്കപ്പൻ ലീഡറായുള്ള മുഹമ്മയിലെ ക്യാമ്പിലെ അംഗമായിരുന്നു സി. കേശവൻ. മാരാരിക്കുളം കലുങ്ക് പൊളിക്കുന്നതിന് കണ്ണാർക്കാട് ക്യാമ്പിൽനിന്നു ലഭിച്ച കത്ത് അനുസരിച്ച് 25 വോളന്റിയർമാരെ അയച്ചുകൊടുത്തു. അവരിൽ മാങ്കൂട്ടത്തിൽ ശങ്കരനും ഗോവിന്ദനും മരിച്ചു. കേശവൻ ഒളിവിൽപ്പോയി. കോട്ടയത്തുള്ള ഓട്ട് കമ്പനിയിൽ ജോലി നോക്കി. തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും ഏർപ്പെട്ടു. കേസ് പിൻവലിച്ചശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്.

