വി.വി. കേശവന്
മുഹമ്മ ചാരമംഗലം പുത്തന്വെളിയില് വീട്ടിൽ 1906-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 40-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. മാരാരിക്കുളം വെടിവയ്പ്പിനെ തുടർന്ന് പട്ടാളം മുഹമ്മ പൂജവെളി ക്യാമ്പ് തീവച്ചു നശിപ്പിച്ചു. പിഇ-8/112 നമ്പർ കേസിൽ വാറണ്ടായി. തുടർന്ന് കേശവനും സുഹൃത്തുക്കളും കോട്ടയം, ഏറ്റുമാനൂർ, തിരുവാതുക്കൽ മേഖലകളിൽ 7 മാസം ഒളിവിൽ താമസിച്ചു. 1964-നുശേഷം സിപിഐ പ്രവർത്തകനായി. ട്രേഡ് യൂണിയൻ ഭാരവാഹി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996 ആഗസ്റ്റ് 13-ന് അന്തരിച്ചു.ഭാര്യ: അക്കാമ്മ.മക്കൾ: സലിഷ്, ഓമന, സുമതി, സുഗുണന്, രാജമ്മ.

