വി.എ. ഖാലിദ്
ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്തിലെ പൂജവെളിവീട്ടില് 1907-ല്‍ ജനനം.ബീഡിത്തൊഴിലാളിയായിരുന്നു.പൂജവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പട്ടാളത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടുന്നതിനായി ചുരുട്ടിയ പായ്ക്കുള്ളിൽ ഒളിച്ചിരുന്ന ഖാലിദിനെ തോക്കിന്റെ പാത്തികൊണ്ട് മർദ്ദിച്ചു പുറത്തെടുത്തു. ക്രൂരമായി പീഡിപ്പിച്ചു. ജയില്‍വാസമനുഭവിച്ചു. സമരാനന്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. മക്കള്‍: ഷെറീഫ, ലൈലബീവി, ജമാല്‍, സീനത്ത്.

