പറച്ചേരി മാധവന്
ആലപ്പുഴ മുഹമ്മ പഞ്ചായത്തില്‍ പറച്ചേരി വീട്ടില്‍ 1913-ൽ ജനനം. വില്യം ഗുഡേക്കർ കമ്പനിയിൽ ചുറ്റിനെയ്ത്തു തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രണ്ടാം നമ്പർ ശാഖ മുഹമ്മയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ ഒരാളായിരുന്നു പറച്ചേരി മാധവൻ. 1938-ൽ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം മുഹമ്മ കയർ വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്യപ്പെട്ടത്. ആ വർഷം നടന്ന നീണ്ടപണിമുടക്കു കാലത്ത് രാമകൃഷ്ണൻ വൈദ്യന്റെ വീടായിരുന്നു വോളണ്ടിയർ ക്യാമ്പ്. പൊലീസ് ക്യാമ്പ് വളഞ്ഞ് വീട് തല്ലിത്തകർത്തു. സമരം വിജയിച്ചെങ്കിലും ചെറുകിട ഫാക്ടറികളിൽ ഒത്തുതീർപ്പു വ്യവസ്ഥ നടപ്പിലാക്കുന്നതിനു വീണ്ടും സമരങ്ങൾ വേണ്ടിവന്നു.
പുന്നപ്ര-വയലാർ സമരത്തിലും ക്യാമ്പുകളുടെ സംഘാടനത്തിലും പാലങ്ങൾ പൊളിക്കന്നതിലും സജീവപങ്കാളിയായി. അറസ്റ്റ് ചെയ്യപ്പെട്ടു മർദ്ദനമേറ്റു. തൊഴിലാളികൾക്കും നാട്ടുകാർക്കിടയിലും “പറച്ചേരി’ എന്നാണ് അറിയപ്പെട്ടിരുന്നത് താമ്രപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഭാര്‍ഗവി. മക്കൾ; വിജയമ്മ, അശോക് കുമാര്‍, ഉഷ.