പത്മനാഭന് മുതലത്തൊണ്ടാങ്കല്
മുഹമ്മ പഞ്ചായത്തിലെ മുതലത്തൊണ്ടാങ്കല് വീട്ടിൽ 1909-ൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുർന്ന് ഒളിവിൽപോയെങ്കിലും പൊലീസ് പിടിയിലായി. ക്രൂരമർദ്ദനമേൽക്കുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

