കെ. പത്മനാഭൻ
മുഹമ്മ പെരുംതുരുത്ത് കൊല്ലംചെളിയിൽ പത്മനാഭൻ 1922-ൽ ജനിച്ചു. മാരാരിക്കുളം സമരത്തിൽ പങ്കാളിയായിരുന്നു. പിഇ 8-ാം നമ്പർ കേസിലെ പ്രതിയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പൊലീസിന്റെ തോക്കിന്റെ പാത്തിയുടെ അടിയേറ്റ് അടിവയറിനു ക്ഷതമേറ്റു. രണ്ടുതവണ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നു. കുനിച്ചുനിർത്തി നട്ടെല്ലിൽ തോക്കിന്റെ പാത്തിവച്ച് ഇടിച്ചതിനാൽ ഇന്നും നിവർന്നു നിൽക്കാനാവില്ല. കാഴ്ചയും നഷ്ടപ്പെട്ടു. ചിതറ ചക്കമലയിൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പുനരധിവാസ ഭൂമിയിലെ താമസക്കാരനാണ് കെ. പത്മനാഭൻ. എന്തുകൊണ്ടോ സ്വാതന്ത്ര്യസമര സേനാനി പെൻഷൻ ലഭ്യമായില്ല. ഭാര്യ: ശാരദ. മക്കൾ: മൂന്നു പെൺമക്കളടക്കം നാലു പേർ.