ശങ്കു കൃഷ്ണന് (എം.എസ്. കൃഷ്ണന്)
മുഹമ്മ മുല്ലശ്ശേരിവെളിയില് 1910-ൽ ജനനം. കര്‍ഷക കുടുംബത്തിലെ അംഗമാണ്. കയർനെയ്ത്ത് തൊഴിലാളിയായിരുന്നു. വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ പട്ടാളം വന്നപ്പോൾ ഒളിവിൽ പോയി. 11 മാസം ജയിവാസമനുഭവിച്ചു. ജയിലിൽവച്ച് ക്രൂരമമായ മർദ്ദനത്തിനിരയായി. ദാഹജലത്തിനു പകരം മൂത്രം കുടുപ്പിച്ചു. 1964-നുശേഷം സിപിഐ(എം)-ൽ പ്രവർത്തിച്ചു. സഹോദരൻ എം.എസ്. മാധവനും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. മക്കൾ: മോഹനന്, പ്രകാശന്, പ്രസന്നന്, ഗിരിജ.