സി.എ. കുമാരന്
മാരാരിക്കുളം നോര്‍ത്ത് മാടത്താണിച്ചിറ വീട്ടില്അച്യുതന്റെയുംകാണിയുടെയുംമകനായി1923-ൽ ജനിച്ചു.കയര്‍ത്തൊഴിലാളി ആയിരുന്നു. മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ സജീവമായിരുന്നു. വിദേശവസ്ത്ര പിക്കറ്റിംഗ്, നിയമലംഘനപ്രസ്ഥാനം എന്നിവയിൽ പങ്കെടുത്തു. ഗാന്ധിസ്മാരക സേവാകേന്ദ്രത്തിന്റെ സ്ഥാപക അംഗമാണ്. മാരാരിക്കുളം പാലം പൊളിക്കുന്നതില്‍ നേതൃത്വം വഹിച്ചിരുന്നു. പിഇ7/1122 നമ്പർ കേസിൽ ആലപ്പുഴ സ്പെഷ്യൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരുവർഷക്കാലം (1946 ആഗസ്റ്റ് മുതല്‍ 1947 ഡിസംബര്‍ വരെ) ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. സഹോദരങ്ങള്‍: അയ്യന്, നാരായണന്, കൃഷ്ണന്, കല്ല്യാണി, ഗൗരി. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രഭാകരന്, രമണി, സോമന്, ബാബ.