പി.കെ. കുമാരന്
മാരാരിക്കുളം നോര്‍ത്ത് പനമ്പില്‍ കൃഷ്ണന്റെയും കൊച്ചക്കിയുടെയും മകനായി 1916-ൽ ജനനം.കയര്ഫാക്ടറിത്തൊഴിലാളി. മാരാരിക്കുളം പാലം പൊളിക്കൽ കേസിൽ 3/123 നമ്പർ കേസിൽ പ്രതിയായി. കണ്ണര്‍ക്കാട് വായനശാലയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. 5 മാസം ആലപ്പുഴ, ചേർത്തല ലോക്കപ്പുകളിലും 6 മാസം തിരുവന്തപുരം സെൻട്രൽ ജയിലിലും തടവുകാരനായി കിടന്നു. ക്രൂരമായ ലോക്കപ്പ് മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. എസ്എന്‍ഡിപി പ്രവര്‍ത്തകനും ആയിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1995-ല്‍ അന്തരിച്ചു. സഹോദരങ്ങൾ: നാരായണന്, ചാച്ചമ്മ, കാര്‍ത്ത്യായനി. ഭാര്യ: തിലോത്തമ. മക്കള്‍: പ്രിയംവദ, അംബി, ഓമന, സുലേഖ.