കൊച്ചുപണിക്കര്‍
വളവനാട് ദേവസ്വം വെളിവീട്ടില്‍ 1905-ൽ ജനിച്ചു. പിയേഴ്സ്ലസ്ളി കമ്പിനിയില്‍ കയർ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കല്‍ സമരത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമർദ്ദനമേറ്റു. ഒരുവർഷത്തിലേറെ ആളപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. 1961-ൽ അന്തരിച്ചു. ഭാര്യ: കായിനാരായണി. മക്കള്‍: സുരേന്ദ്രന്, പൊന്നപ്പന്.