എം.എന്‍. രാഘവക്കുറുപ്പ്
കണിച്ചുകുളങ്ങര മുണ്ടുപറമ്പ് വെളിയങ്ങാട്ടു വീട്ടില്‍ നാരായണക്കുറുപ്പിന്റെയും നാണിയമ്മയുടെയും മകനായി 1912-ൽ ജനനം. കണിച്ചുകുളങ്ങര കയർ ഫാക്ടറിയില്‍ ക്ലാര്‍ക്കായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സര് സി.പിയ്ക്കെതിരായ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 1938-ല്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടർന്ന് ശാരീരിക വൈകല്യം സംഭവിച്ചു. ഉത്തരവാദിത്വഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയിൽ വെടിവയ്പ്പ് നടന്നു. 1946-ൽ തൊഴിലാളികളോട് അനുഭാവപൂർണ്ണമായ സമീപനമാണ് രാഘവക്കുറുപ്പ് സ്വീകരിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസുകാരനായി തുടർന്നെങ്കിലും സജീവകക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ ഇല്ലായിരുന്നു. 1953 മുതല്‍ 1979 വരെ 26 വര്‍ഷം തുടര്‍ച്ചയായി മാരാരിക്കുളം പഞ്ചായത്ത് സമിതിയിൽ അംഗമായി വൈസ് പ്രസിഡന്റായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഷഷ്ഠിപൂർത്തിക്ക് സുവനീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992-ല്‍ അന്തരിച്ചു. ഭാര്യ: സുമതിയമ്മ. മക്കള്‍: രത്നമ്മ,മോഹനന്,സരസ്വതി,കാഞ്ചനവല്ലി,ഉദയപ്പന്‍, വിജയകുമാർ,ചന്ദ്രന്.

