സി.എന്‍. ശ്രീധരന്
മാരാരിക്കുളം ചാത്തവെളി വീട്ടില്‍ 1923-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു.പറപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിച്ചിരുന്നത്. ദിവാന് ഭരണത്തിനെതിരെ നടന്ന സമരത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. തുമ്പോളി കലുങ്ക് പൊളിക്കുന്നതിനും ടെലിഫോണ്കമ്പി മുറിക്കുന്നതിനും പങ്കാളിയായിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രണ്ടുവർഷത്തോളം (1946 മാര്‍ച്ച് മുതല്‍ 1948 ആഗസ്റ്റ് വരെ) ഒളിവിലായിരുന്നു. 1981-ൽ അന്തരിച്ചു.