വി.കെ. തങ്കപ്പന് കന്നിട്ടവെളി
മാരാരിക്കുളം കന്നിട്ടവെളി വീട്ടില്‍ കുഞ്ഞുകോരിയുടേയും പാർവതിയുടേയും മകനായി 1930-ല്‍ ജനനം.കയർഫാക്ടറി തൊഴിലാളിയായിരുന്നു. കെ.വി. വൈദ്യര്, നാരായണൻ എന്നിവര്ക്കൊപ്പംപ്രവര്ത്തിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കുമ്പോൾ 16 വയസായിരുന്നു പ്രായം. മാരാരിക്കുളം പാലംപൊളി കേസിൽ പ്രതിയായതിനെത്തുർന്ന് ഒളിവിൽ പോയി. 1964-നുശേഷം സിപിഐയുടെ പ്രവര്‍ത്തകനായി. മുഹമ്മ, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു. 2003 മാർച്ച് 1-ന് അന്തരിച്ചു. സഹോദരങ്ങള്‍: കുമാരന്, നാരായണന്, കമലാക്ഷി.ഭാര്യ: സുമതി.മക്കള്‍: ഉഷ,രാധാമണി.