പി.എൻ. മാധവൻ
നെടുമ്പുറം വോളന്റിയർ ക്യാമ്പിന്റെ അസിസ്റ്റന്റ് ക്യാപ്റ്റൻ ആയിരുന്നു. മാരാരിക്കുളം സമരത്തിൽ ടെലിഫോൺ കമ്പി മുറിച്ചത് മാധവൻ ആയിരുന്നു. വെടിവയ്പ്പിൽ സഖാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപ്പോയി. പട്ടാളം വീട്ടിൽവന്നു ഭീക്ഷണിപ്പെടുത്തി. അച്ഛനും അമ്മയും മൂന്ന് സഹോദരിമാരും അമ്മാവന്റെ വീട്ടിലേക്കു മാറിത്താമസിക്കേണ്ടിവന്നു. 18 മാസം ഒളിവിൽ കഴിയേണ്ടിവന്നു. താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടമായി.

