നിക്കോളസ് ജോസഫ്
എസ്.എല്‍.പുരം കോനാട്ട് വെളിയിൽ വീട്ടിൽ നിക്കോളസിന്റെ മകനായി 1921-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ ഫാക്ടറി കമ്മിറ്റി കണ്‍വീനറായിരുന്നു. മാരാരിക്കുളം പാലം പൊളിച്ചതിൽ പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. 18 മാസം ഒളിവിൽ കഴിഞ്ഞു. സമരാനന്തരം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. 1999-ല്‍ അന്തരിച്ചു. മക്കള്‍: ജേക്കബ്, കുഞ്ഞപ്പന്, അവറാച്ചന്, ആന്റപ്പന്, ജെയിംസ്, ലൈസാമ്മ, ലീലാമ്മ, ജോയി, മേരി.