സി.കെ. കുമാരന്
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ചക്കാലില്‍ വീട്ടില്‍ കുഞ്ഞന്റെ മകനായി 1928-ന് ജനനം. മുഹമ്മ ഗുഡേക്കർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനമായിരുന്നു. കണ്ണർകാട് ക്യാമ്പിനെ കേന്ദ്രികരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ8/1122 നമ്പർ കേസിൽ 43-ാം പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് കണ്ണര്‍കാട് മേഖലയിൽ 9 മാസം ഒളിവിൽ താമസിച്ചു. എസ്എന്‍ഡിപിയുടെ പ്രവര്ത്തകന് കൂടിയായിരുന്നു. 2007ഡിസംബറില്‍ അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കള്‍: വിശ്വംഭരന്, കമലമ്മ.