കറുമ്പന് വാസു
കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരി വെളിയില്‍ കുഞ്ഞന്കായിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു.മാരാരിക്കുളംപാലംപൊളിച്ചതിനുശേഷം നടത്തിയ പ്രകടനത്തില്‍ വാരിക്കുന്തവുമായി മുന്നില്‍നിന്നത് വാസു ആയിരുന്നു. അതിനാല്‍ ‘കുന്തക്കാരന് വാസു’വെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കുന്തക്കാരൻ വാസു, തൈത്തറ രാമൻകുട്ടി, പൂത്തറ ശ്രീധരൻ എന്നിവരെ സ്ഥലത്തുവച്ചുതന്നെ അറസ്റ്റു ചെയ്തു വാനിലിട്ടുകൊണ്ടുപോയി.സിസി നമ്പർ 3/222 പ്രകാരം ആലപ്പുഴ കോടതി ശിക്ഷിച്ചു. ഒരുവർഷവും മൂന്നുമാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു. ജയിൽ മോചിതനായെങ്കിലും ക്രൂരമർദ്ദനത്തിനു വിധേയനായതിനെത്തുടർന്ന് ക്ഷയരോഗ ബോധിതനായി. 1978-ല്‍ അന്തരിച്ചു.ഭാര്യമാർ: ചീര, കാളിക്കുട്ടി. മക്കള്‍: രവീന്ദ്രന്, പൊന്നമ്മ, ശാന്തമ്മ, വാസന്തി, ചന്ദ്രമതി.

