പി.ഒ. മത്തായി
മാരാരിക്കുളം സമരത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍നിന്നും വിവരങ്ങള്‍ അറിയുന്നതിനായി നിയോഗിച്ച രണ്ട് കുട്ടികളില്‍ ഒരാളായിരുന്നു മത്തായി. പട്ടാളം വരുമ്പോള്‍ പ്രത്യേകതരം സിഗ്നല്‍ നല്‍കിയാണ് ക്യാമ്പുകളില്‍ അറിയിച്ചിരുന്നത്. 9-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. മാരാരിക്കുളം പാലം പൊളിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ക്യാമ്പില്‍ എത്തിച്ചിരുന്നത് മത്തായിയായിരുന്നു. “പഞ്ചായത്ത് മത്തായി” എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 1999 ഏപ്രില്‍ 2-ന് അന്തരിച്ചു. ഭാര്യ: ഏലിയമ്മ. മക്കള്‍: രാജു, ജാനമ്മ, ലിസി.

