നാരായണൻ ഭാഗവതർ
കണ്ണർകാട് അത്തിക്കാട്ട് ഭാഗവതർ നാരായണൻ 1915-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനുമായിരുന്നു. സഖാവ് ഭാഗവതർ എന്നാണ് അറിയപ്പെട്ടിരുന്നത്. കണ്ണർകാട് സംഘടിപ്പിച്ച വോളന്റിയർ സേനയുടെ ക്യാപ്റ്റൻ ആയിരുന്നു. മാരാരിക്കുളം പാലം സമരത്തിൽ പങ്കെടുത്തു. ഒട്ടേറെ ഭീകരമർദ്ദനങ്ങൾക്കു വിധേയനായി. 1994 സെപ്തംബറിൽ മരണമടഞ്ഞു. ഭാര്യ: തങ്കമ്മ. മക്കൾ: സോമൻ, ശശി, ഗോപി, മണി, ചന്ദ്രമതി, ശോഭന, ഓമന, കാർത്യായനി.

