കെ.കെ. നാരായണന്
കഞ്ഞിക്കുഴി കിഴക്കേതൈയില്‍ കേളന്റെയും കുഞ്ഞമ്മയുടെയും മകനായി 1917-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കരിങ്ങോട്ട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.പിഇ-8/122 നമ്പർ കേസിൽ അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷക്കാലം (1946 ഒക്ടോബര്‍ 27 മുതല്‍ 1947 ഒക്ടോബര്‍ 29 വരെ) ഒളിവിൽ കഴിഞ്ഞു. മുഹമ്മ, കഞ്ഞിക്കുഴി, എസ്.എൽ പുരം എന്നിവിടങ്ങളിൽ 1939-ൽ രൂപീകൃതമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെല്ലിലെ 9 അംഗങ്ങളിൽ ഒരാളായിരുന്നു. “കവി നാരായണൻ” എന്നും അറിയപ്പെട്ടിരുന്നു. 2006 ജൂലൈ 24-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: സരള, ആനന്ദവല്ലി, സുമംഗല, വിശ്വലക്ഷ്മി, ബാലചന്ദ്രന്, ഉദയബാലന്‍.