പി.ആര്.പളനി
രാമന്റെയും കല്യാണിയമ്മയുടെയും മകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടി. ചെല്ലിക്കണ്ടത്തിനടുത്തുള്ള പട്ടാള ക്യാമ്പില്‍നിന്നും വിവരങ്ങള്‍ അറിയുന്നതിനുവേണ്ടി നിയോഗിച്ച രണ്ട് കുട്ടികളിൽ ഒരാളായിരുന്നു. പട്ടാളവണ്ടികള്, അതിലെ അംഗങ്ങളുടെ എണ്ണം എന്നിവയെക്കുറിച്ച് വിവരം നല്‍കിയിരുന്നത് പളനിയായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടാളം പുനര്‍നിര്‍മ്മിച്ച പാലം പൊളിക്കാന്‍ ക്യാമ്പില്‍നിന്നും വോളന്റിയര്‍മാര്‍ പുറപ്പെട്ടത്. 1964-നുശേഷം സിപിഎം(എം)ന്റെ പ്രവര്‍ത്തകനായി. 1999 നവംബര്‍ 26-ന് അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: പ്രകാശന്, പ്രസന്ന.