പാടത്തു രാമന്‍കുട്ടി
കഞ്ഞിക്കുഴി പാടത്തുവീട്ടിൽ 1902-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വിയപ്പ് എന്ന പ്രത്യേകതരം നെയ്ത്തു രീതിയിൽ പ്രാവീണ്യമുള്ള ആളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കണ്ണർക്കാട്ട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മാരാരിക്കുളം പാലം രണ്ടാംതവണ പുനർനിർമ്മിച്ചപ്പോൾ പൊളിക്കാൻ പോയ സമരവോളണ്ടിയർമാരുടെ മുന്നിൽ രാമൻകുട്ടിയും ഉണ്ടായിരുന്നു. കൈയിൽ വെടിയേറ്റിട്ടും പിൻവാങ്ങിയില്ല. ആ മുറിഞ്ഞ കൈയുമായി ഒരു പട്ടാളക്കാരനിൽ നിന്നും തോക്ക് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് രാമൻകുട്ടി വെടിയേറ്റു രക്തസാക്ഷിയായത്. മകൻ പി.ആർ. തങ്കപ്പനും കൂടെയുണ്ടായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: പി.ആര്.തങ്കപ്പന്, ശാന്തമ്മ, ഭവാനി.