പി.ആർ.തങ്കപ്പൻ
കഞ്ഞിക്കുഴി പാടത്ത് വീട്ടിൽ രാമൻകുട്ടിയുടെയും നാരായണിയുടെയും മകനായിട്ടാണ് പി.ആർ. തങ്കപ്പന്റെ ജനനം.കയർഫാക്ടറി തൊഴിലാളിയായിരുന്നു.തൊഴിലാളി സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു.രണ്ടുതവണ പാലം പൊളിച്ചതിനുശേഷവും വീണ്ടും പട്ടാളം പാലം നിർമ്മിക്കുന്നതറിഞ്ഞു അവിടേക്ക് പോയ അച്ഛൻ രാമൻകുട്ടിയോടൊപ്പമാണ് തങ്കപ്പനും സമരത്തിൽ പങ്കാളിയായത്.തുടർന്ന് നടന്ന വെടിവെയ്പ്പിൽ രാമൻകുട്ടി കൊല്ലപ്പെട്ടു. പുന്നപ്ര-വയലാർ സമരകാലത്ത് ബാലസംഘം രക്ഷാധികാരിയായിരുന്നു. 1976 മുതൽ മുഹമ്മ യൂണിയൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ്, കയർ സഹകരണ സംഘം ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ ആയിരുന്നു പ്രവർത്തനം. ദീർഘകാലം സിപിഐ(എം) കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയായിരുന്നു. 26 വർഷം കഞ്ഞിക്കുഴി പഞ്ചായത്ത് അംഗമായിരുന്നു. 1997 ഡിസംബറിൽ അന്തരിച്ചു. മകൻ: പി.റ്റി. രാമചന്ദ്രൻ.