ശങ്കുനാരായണന് (ശങ്കരൻ നാരായണൻ)
കഞ്ഞിക്കുഴി മരാശ്ശേരി വീട്ടിൽ ശങ്കുവിന്റെയും കായിയുടെയും മകനായി 1918-ല്‍ ജനിച്ചു. ശങ്കരൻ നാരായണൻ എന്നാണ് യഥാർത്ഥ പേര്. കയര്‍ ഫാക്ടറിത്തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തു കൊടിയമർദ്ദനത്തിനു വിധേയനാക്കി. നിരന്തരമായ പോലീസിന്റെ ശല്യംകാരണം ചാലക്കുടിയിലേക്കു പലായനം ചെയ്യുകയായിരുന്നു. 1992-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: സതിയമ്മ, സാവിത്രിയമ്മ, മണിയമ്മ, സുകുമാരൻ.

