കെ.വാസന് വൈദ്യര്
വാരനാട് തൈക്കൂട്ടത്തില്‍ വീട്ടില്‍ കിട്ടന്റെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയന്റെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു. 1946-ലാണ് കമ്മ്യൂണിസ്റ്റ് പാർടി അംഗമായത്. റ്റി.ജി. ശിവരാമന്റെ നേതൃത്വത്തിലുള്ള കരുവ ക്യാമ്പിന്റെ കമ്മിറ്റി അംഗമായിരുന്നു. ഒക്ടോബർ 24-ന് ജാഥയായി അർത്തുങ്കൽ വരെ പോയി മുഹമ്മ പൊലീസ് സ്റ്റേഷനിലേക്കെത്തി. അടച്ചിട്ടിരുന്ന പൊലീസ് സ്റ്റേഷൻ തല്ലിപ്പൊളിച്ചു. മുഹമ്മ, മായിത്തറ കലുങ്കുകൾ പൊളിച്ചു. ഒക്ടോബർ 26-ന് മാരാരിക്കുളം പാലം പൊളിക്കുന്നതിനിടയിൽ പട്ടാളക്കാരുടെ വെടിയേറ്റു. പരിക്കേറ്റവരെ സഹായിക്കുന്നതിൽ മുൻനിരയിൽ പ്രവര്‍ത്തിച്ചു. കേസിൽ പ്രതിയായി വൈക്കത്ത് ഒളിവിൽ പോയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോൾ പൊലീസ് പിടിയിലായി. ക്രൂരമായി മർദ്ദിച്ചു. ഒരുവർഷം ആലപ്പുഴ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. 1946-ൽ യൂണിയൻ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടശേഷം രൂപീകരിച്ച തൊഴിലാളി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. 1952-ൽ രജിസ്ട്രേഷൻ തിരിച്ചു കിട്ടിയപ്പോൾ ജനറൽ സെക്രട്ടറിയായി. 1954-ൽ വൈസ് പ്രസിഡന്റായി. സിപിഐയുടെ ചേർത്തല താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. കെ.വി. വൈദ്യർ. 1968 മുതൽ 1991 വരെ മുഹമ്മ യൂണിയന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006 ജൂണില്‍ അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: അജയകുമാര്‍, ചില്സാഭായി, ലതികാദേവി, ഇന്ദുഘോഷ്.

