എം.കെ.വാസവൻ
വീട്ടിസ് കൊച്ചുകോന്നയുടെയും കോമയുടെയും മകനായി ജനിച്ചു. ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായിരുന്നു. ബാർബർ ഷോപ്പിൽ മുടിമുറിക്കാനും ഷേവുചെയ്യാനും എത്തുന്നുവെന്ന വ്യാജേനരഹസ്യകത്തുകൾ എത്തിക്കുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായപ്പോൾ ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ല്‍ പ്രവര്‍ത്തിച്ചു. കഞ്ഞിക്കുഴിയിൽ വ്യാപാരി വ്യവസായി സമിതിയുടെ ആദ്യയൂണിറ്റ് രൂപീകരിക്കുന്നതിനു മുൻകൈയെടുത്തു. 1996 ജൂണ്‍ 20-ന് അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മക്കൾ: ഗോപി, ലീല, ആനന്ദവല്ലി, കൃഷ്ണമ്മ, പ്രകാശ്കുമാര്.