ടി.എ.വാസുവദേന്
കഞ്ഞിക്കുഴി തോപ്പിൽവീട്ടില്‍ അയ്യപ്പന്റെയും മാധവിയുടെയും മകനായി 1926-ല്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതില്‍ പങ്കെടുക്കുകയും കൈയില്‍ വെടിയേല്‍ക്കുകയും ചെയ്തു. പ്രതിയായതിനെത്തുടർന്ന് ആയിരംതൈയിൽ ഒളിവിൽ താമസിച്ചു. പക്ഷേ, പുതുമനവെളി എന്ന വീട്ടിൽവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 11 മാസം ജയില്‍വാസമനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. മാരാരിക്കുളം പാലം പൊളിച്ചതിന്റെ കമ്പി ഉൾപ്പെടെയുള്ള ചില അവശിഷ്ടങ്ങൾ വാസുദേവന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. പൊലീസുകാർ വരുന്നതറിഞ്ഞ് വളപ്പിൽ കുഴിച്ചിടുകയാണുണ്ടായത്. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 2008 സെപ്റ്റംബർ 21-ന് അന്തരിച്ചു. ഭാര്യ: ശിരോമണി. മക്കൾ: സതീശന്, സുധാണ്ണന്.