കെ.എൻ. വാവ
വാരണം കളരിക്കൽ കെ.എൻ. വാവ 1915-ൽ ജനിച്ചു. മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സംഘാടകരിൽ ഒരാളായിരുന്നു. വാരണം ഉപക്യാമ്പിന്റെ ലീഡറായിരുന്നു. ഏഴ് മാസം ഒളിവിലായിരുന്നു. 17 മാസം ജയിലിൽ കിടന്നിട്ടുണ്ട്. കൊടിയ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ദിവാൻ വാവ എന്നാണ് അറിയപ്പെട്ടിരുന്നത്. 2005 മെയിൽ മരണമടഞ്ഞു. ഭാര്യ: ശാരദ. മക്കൾ: കെ.വി. മണിയപ്പൻ, ഓമന, ലീലാമണി, വിജുമോൻ.