വാവച്ചന്
കഞ്ഞിക്കുഴി കാരുവള്ളി വീട്ടില്‍ കിട്ടന്റെയും പാറുവിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടി.സര് സി.പിയ്ക്കെതിരെ പുത്തനങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ അധ്യക്ഷനായിരുന്നു വാവച്ചൻ. പാർടിയുടെ ടക്മാനായി പ്രവർത്തിച്ചിട്ടുണ്ട്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തില്‍ പങ്കെടുത്തു. പ്രതിയായതോടെ ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ക്രൂരമര്‍ദ്ദനത്തിന് ഇരയായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി മുഹമ്മ അയ്യപ്പന്, കെ.എന്‍.ശങ്കുണ്ണി എന്നിവര്‍ക്കൊപ്പമായിരുന്നു ജയിൽവാസം. 1949-ലെ ജയിൽ കലാപത്തിലും പങ്കെടുത്തു. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ 2011 മാര്‍ച്ച് 11-ന് അന്തരിച്ചു. ഭാര്യ: അംബുജാക്ഷി.മക്കള്‍: ബാബു, പ്രസന്നന്, പ്രസാദ്, പ്രതാപന്.
കെ.വാവച്ചൻ കഞ്ഞിക്കുഴി കറുവള്ളി വീട്ടിൽ അക്കാലത്ത് സഖാക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് കുറ്റിപ്പുറത്ത് വാവച്ചൻ കിട്ടൻ്റെയും പാറുവിൻ്റെയും മൂന്നു മക്കളിൽ ഇളയമകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. മുഹമ്മയിൽ നിന്നു സഖാവ് കൃഷ്ണപിളളയെ കണ്ണർകാട്ടുള്ള ഒളി സങ്കേതത്തിലെത്തിച്ചിരുന്നത് സഖാവ് വാവച്ചനായിരുന്നു. മുഹമ്മയിലെ വില്യം ഗുഡേക്കർ കമ്പിനിയിൽ പണിയെടുത്തു കൊണ്ടിരുന്ന സമയത്താണ് സഖാവ് കൃഷ്ണപ്പിള്ളയ്ക്ക് പാമ്പു കടിയേറ്റ വിവരം അറിയുന്നത് അത് സഖാവ് കൃഷ്ണപ്പിള്ളയെന്നറിയാവുന്ന ചുരുക്കം സഖാക്കളിൽ ഒരാളിയുന്നു സഖാവ് വാവച്ചൻ സഖാവ് കൃഷ്ണപിള്ളയെയും കൊണ്ടുപോകുന്ന കൂട്ടത്തിൽ ആലപ്പുഴ വരെ അനുഗമിച്ചു.സർ സി.പി രാമസ്വാമിക്കെതിരെ പുത്തനങ്ങാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സർ.സി.പിക്കെതിരെ പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി. പാർട്ടിയുടെ ടക്മാനായി പ്രാർട്ടി സന്ദേശം മറ്റു സഖാക്കളിലെത്തി
ക്കുന്നയാൾ ഏറ്റവും വിശ്വസ്തനായ ആളെ ഇതിനു നിയോഗിക്കു) ആലപ്പുഴയിൽ നിന്നു പ്രസിദ്ധികരിച്ചിരുന്ന കേരള ഭൂമി പത്രത്തിൻ്റെ എജൻ്റു. വിതരണക്കാരനുമായിരുന്നു.മാരാരിക്കുളം പാലം പൊളി കേസിൽ പ്രതിയായി ഒളിവിൽ പോയിയെങ്കിലും പോലീസ് പിടിയിലായി ക്രൂരമർദ്ദനത്തിയാക്കിതിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു ഒരു വർഷക്കാലം ജയിൽ വാസമനുഭവിച്ചു മുഹമ്മ അയ്യപ്പൻ KN ശങ്കുണ്ണി എന്നിവരോടപ്പമാണ് ജയിലിൽ കിടന്നത് 1949 ലെ ജയിൽ കലാപത്തിലും പങ്കെടുത്തു പാർട്ടി നിർദേശ പ്രകാരം മുഹമ്മ ഹോസ്പിറ്റലിൽ അറ്റൻ്റർ ആയി ജോലിയിൽ പ്രവേശിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നു ഹെഡ് കുക്കായി പിരിയുകയും ചെയ്തു 2011 മാർച്ച് 11നു നിര്യാതനായി. ഭാര്യ അംബുജാക്ഷി മക്കൾ 4 പേർ വിവാഹിതർ.1. Kv ബാബു റിട്ടയർ ഓവർസിയർ KSEB 2 വി. പ്രസന്നൻ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 3വി. പ്രസാദ് റിട്ടയർ അസി. എഞ്ചിനിയർ KSEB 4 വി. പ്രതാപൻ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ ‘
Sir,
Kindly correct the below details of K.Vavachan in the above site