ഗംഗാധരന് ശങ്കുണ്ണി
തണ്ണീര്‍മുക്കം വാരണം പരുതുംപള്ളി വീട്ടില്‍ ശങ്കുണ്ണിയുടെയും ചിന്നയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കേസിൽ പ്രതിയായതോടെ ഒളിവിൽ പോയി. തുമ്പോളിയിലെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടി ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു.മാധവൻബാവ സഹതടവുകരനായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ സ്ഥലം പതിച്ചുകിട്ടി.