പി.ജി. ഗോപാലന്
തണ്ണീര്‍മുക്കം പുത്തന്‍തറയില്‍ ഗോവിന്ദന്റെയും മാന്നിയുടെയും മകനായി 1921-ൽ ജനിച്ചു.വൈദ്യനും കര്‍ഷകനുമായിരുന്നു. ആദ്യകാല അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആദ്യകാലത്ത് അംഗമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ പിഇ-8/122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപോയി. ജ്യേഷ്ഠനെ (പി.ജി. രാഘവൻ) കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റു ചെയ്തു. ഭീകരമർദ്ദനത്തിനിരയായി. 1946 മുതൽ ഒരുവർഷക്കാലം ആലപ്പുഴ സബ് ജയിലില്‍ ജയിലിലായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 2000 മാര്‍ച്ച് 10-ന് അന്തരിച്ചു.ഭാര്യ: ലക്ഷ്മി, മക്കള്‍: പി.ജി. തങ്കച്ചന്, പി.ജി. രാജേന്ദ്രന്, ദിലീപ് കുമാർ, പി. സുമിത, പി.ജി. വിശ്വനാഥൻ.