ഗോവിന്ദൻ വാസു
തണ്ണീർമുക്കം കുന്നുമ്മേവെളിവീട്ടിൽ ഗോവിന്ദന്റെയും കാളികുട്ടിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ കോട്ടയം ഭാഗത്ത് ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2014 നവംബർ 14 ന് അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: മൈഥിലി, പുരുഷോത്തമൻ, ഹരിദാസ്, കാഞ്ചന.