കെ.ആര്. കരുണാകരന്
തണ്ണീര്‍മുക്കം തോട്ടാമറ്റംവീട്ടില് രാമന്റെയും പാര്‍വ്വതിയുടെയും മകനായി 1926-ല്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാര്‍ ക്യാമ്പിലുണ്ടായിരുന്ന കരുണാകരന് വയലാറില്‍നിന്നും വനസ്വര്‍ഗ്ഗം പ്രദേശത്തേയ്ക്ക് പോകുവാന്‍ അറിയിപ്പ് ലഭിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പുതന്നെ വെടിവയ്പ്പു നടന്നു. ഇതുമൂലം മണവേലികോക്കോതമംഗലം ഭാഗത്ത് കറുമ്പന് എന്നയാളുടെ വീട്ടില്‍ താമസിച്ചു. 1964-നുശേഷം സിപിഐ(എം)ൽപ്രവര്ത്തിച്ചു. ന്യൂലേബര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്നു. 2018 ഡിസംബര്‍ 17-ന് 92-ാം വയസിൽ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രകാശന്, പ്രഭാവതി, പ്രസന്ന, പ്രദീപ്.