റ്റി. കെ. കരുണാകരൻ
തണ്ണീർമുക്കംതെക്കേകുളങ്ങര വീട്ടിൽ കുമാരന്റെയും കായിയുടെയും മകനായി 1928-ൽ ജനിച്ചു. 7-ാം ക്ലാസുവരെ പഠിച്ചു. ചായക്കട നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. 10 മാസം തടവുശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1986 സെപ്റ്റംബറിൽ അന്തരിച്ചു. ഭാര്യ: പാവനവല്ലിയമ്മ. മക്കൾ: കാഞ്ചനവല്ലി, മാജു, മുരളീധരൻ, ശശികുമാർ, ലീല, സോമൻ, ചന്ദ്രിക, ശാന്തകുമാർ, മണിലാൽ, പൊന്നമ്മ.

