കെ.ആർ. കരുണാകരൻ
തണ്ണീർമുക്കം തോട്ടാമറ്റം വീട്ടിൽ രാമന്റെയും പാർവ്വതിയുടെയും മകനായി 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. 2017 ഡിസംബർ 17-ന് അന്തരിച്ചു.ഭാര്യ: തങ്കമ്മ. മക്കൾ: പ്രകാശൻ, പ്രഭാവതി, പ്രസന്ന, പ്രദീപ്. സഹോദരങ്ങൾ: കേശവൻ, ശ്രീധരൻ, ദേവകി, മാധവൻ.