എന്‍.എസ്. കുമാരന്
ചേര്‍ത്തല തണ്ണീര്‍മുക്കം നാനാന്ദ്രക്കരിശങ്കുവിന്റെയും കാളിയുടെയും മകനായി 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. നീർക്കൂർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പിഇ-8/122 നമ്പര്‍ കേസില്‍ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. 11 മാസവും 25 ദിവസവും ജയിൽശിക്ഷ അനുഭവിച്ചു. 1984 ഡിസംബറില്‍ അന്തരിച്ചു.ഭാര്യ: ദേവകി. മക്കള്‍: രാധാമണി, രാധാകൃഷ്ണന്.