ഐ. കുഞ്ഞന്‍
തണ്ണീര്‍മുക്കം വലിയവീട്ടില്‍ ഇറ്റാന്റെയും കൊച്ചുനീലിയുടെയും 1918-ല്‍ ജനിച്ചു.കര്‍ഷകത്തൊഴിലാളി ആയിരുന്നു. നിര്ക്കൂര് ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ8/112 നമ്പർ കേസിൽ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു. 13 മാസക്കാലം ആലപ്പുഴ സബ് ജയിലില്‍ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. 1985-ല്അന്തരിച്ചു. ഭാര്യ: നാരായണി.മക്കൾ: രാജപ്പന്, സുരേന്ദ്രന്, ഷാജി, സരോജിനി, ശാരദ.

