കെ.എന്‍. പത്മനാഭന്
തണ്ണീര്‍മുക്കം വാരനാട് പണയച്ചിറ വീട്ടില്‍ നാരായണന്റെയും കായിയുടെയും മകനായി 1924-ല്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളി. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു. പുത്തനങ്ങാടി നീർക്കൂർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. അവിടെനിന്നും അറസ്റ്റുചെയ്തു ചേര്‍ത്തല സ്റ്റേഷനില്‍ ഒരുമാസത്തോളം പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. അവിടെനിന്നും ആലപ്പുഴ സ്റ്റേഷനിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്. 11 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. എസ്എന്‍ഡിപിയിലും എസ്എന്‍ കോളേജ് കമ്മിറ്റിയിലും അംഗമായിരുന്നു. ഭാര്യ: മനോരമ.മക്കള്‍: ലെനിന് പ്രസാദ്, ബഷീര്‍ ദാസ്, സലീന ദേവി, ഗിരിജാഭായി.