പി. കെ. പത്മനാഭന്
തണ്ണീര്മുക്കംപുലിപ്പറവെളിയില് കണ്ണങ്കരവീട്ടിൽ കുഞ്ഞന്റെയുംകാളിയുടെയും മകനായി 1926-ല്‍ ജനിച്ചു. നിലത്തെഴുത്ത് ആശാനായിരുന്നു. മാരാരിക്കുളം പാലംപൊളിക്കല്‍ സമരത്തില്‍ പിഇ7/1122 കേസില്‍ പ്രതിയായി. ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 10 വരെ ഒളിവിൽപ്പോയി. എന്നാൽ സമീപത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി പോലീസ് അറസ്റ്റു ചെയ്തു. ക്രൂരമായി മർദ്ദിച്ചു ചേർത്തല ലോക്കപ്പിലാക്കി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എസ്എന്‍ഡിപി പ്രവര്‍ത്തകനായിരുന്നു. പുത്തനമ്പലം ദേവസ്വം കമ്മിറ്റി അംഗമായിരുന്നു. 1991 ഒക്ടോബര്‍ 22-ന് അന്തരിച്ചു.ഭാര്യ: മീനാക്ഷി. മക്കൾ: സുലോചന, ദാസൻ, രാമചന്ദ്രൻ, സുശീലൻ, സുധർമ്മ, സുമ, സുജാത.

