കെ.വി. പത്മനാഭൻ
തണ്ണീർമുക്കം തെക്കേ പാലയ്ക്കൽ കെ.വി. പത്മനാഭൻ 1920-ൽ ജനിച്ചു. ഭീകരമായ പൊലീസ്-ഗുണ്ടാ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. പാർട്ടിയിലെ ഭിന്നിപ്പിനുശേഷം സിപിഐ(എം)നോടൊപ്പം നിന്നു. ആർഎസ്എസിന്റെ ക്രൂരമായ ആക്രമത്തിനു വിധേയമായി. തണ്ണീർമുക്കം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1994 സെപ്തംബറിൽ മരിക്കുമ്പോൾ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൈസ് പ്രസിഡന്റ് ആയിരുന്നു. കെവി എന്ന ചുരുക്കപ്പേരിലാണ് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഭാര്യ: സുമതി. മക്കൾ: പെണ്ണമ്മ, പത്മാവതി, കാഞ്ചനവല്ലി, വാസുദേവൻ.

