പുരുഷോത്തമന്
നാരായണന്പിള്ളയുടെയും കൊച്ചറിയയുടെയും മകനായി 1924-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പുന്നപ്ര-വയലാർ ക്യാമ്പിലും സമരങ്ങളിലും പങ്കെടുത്തിരുന്നു. സമരാനന്തരം പുത്തനങ്ങാടി വാണിജ്യമണ്ഡല സെക്രട്ടറി, എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി, പുത്തനമ്പലം ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1998 ജൂലായ് 22-ന് അന്തരിച്ചു. മക്കള്‍: ഉഷാകുമാരി, ഉമാദേവി, ഉദയസിംഹന്‍, ഊര്‍മ്മിള, ഉല്ലാസ്.