കെ.എൻ.രാഘവൻ
തണ്ണീര്‍മുക്കം കൊല്ലന്തറ വെളിയില്‍ വീട്ടില്‍ കാളിക്കുട്ടിയുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളി ആയിരുന്നു. വാരികുന്തം കൂര്‍പ്പിക്കുന്ന സമയത്ത് പോലീസ് എത്തിയപ്പോൾ പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു. തുടർന്ന് പിഇ8/122(എംഇ) നമ്പർ കേസില്‍ പ്രതിയായി. ഒന്നരവര്‍ഷം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ല്‍ പ്രവര്‍ത്തിച്ചു. 1996 ഏപ്രില്‍ 17-ന് അന്തരിച്ചു. മക്കള്‍: രത്നമ്മ, പ്രസന്നകുമാരി, രാമചന്ദ്രന്.