ഐ.കെ.രാമദാസ്.
തണ്ണീര്‍മുക്കം ഇത്തിപ്പള്ളിയില് കുഞ്ഞന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി 1925-ല്‍ ജനിച്ചു.കണ്ണങ്കര സ്കൂളില്‍ നിന്നും 7-ാം ക്ലാസ് വിദ്യാഭ്യാസം നേടി. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് പിഇ8/10 കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദ്ദിച്ചു. 1964-നുശേഷം കമ്മ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തിച്ചു. ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഷാപ്പ് മാനേജര്‍, കൊപ്രാക്കച്ചവടം എന്നീ തൊഴിലുകൾ ചെയ്തുിരുന്നു. എസ്എന്‍ഡിപി ശാഖായോഗത്തിൽ സജീവമായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളുടെ സംഘടനയുടെ ജില്ലാ ഭാരവാഹി, പുത്തനമ്പലം ദേവസ്വം കമ്മിറ്റി സ്ഥിരാഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1997 ഫെബ്രുവരി 17-ന് അന്തരിച്ചു. ഭാര്യ:രാജമ്മ. മക്കള്‍:ഷൈലജ, ദേവദാസ്, ഗിരിജ.