പി.കെ.രാമക്യഷ്ണൻ
മുഹമ്മ ചെറുവാരണം പാലേപ്പറമ്പില്‍ വീട്ടില്‍ കൊച്ചുകുട്ടിയുടെ മകനായി 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പൂജവെളി ക്യാമ്പിനെ കേന്ദ്രികരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സമരത്തെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ 7 മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞു. കൊടിയ പൊലീസ് മർദ്ദനം അനുഭവിച്ചു. വിചാരണയ്ക്കുശേഷം ആലപ്പുഴ സബ് ജയിലില്‍ അഞ്ച് മാസം തടവ് ശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.2007 മാർച്ചിൽ അന്തരിച്ചു. മക്കൾ: ശിവാനന്ദൻ, രമേശൻ, ശോഭന.

