കെ.ശങ്കർദാസ്
തണ്ണീര്‍മുക്കം മോഹനാലയത്തില്‍ കുമാരന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1920-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. പിന്നീട് പലചരക്ക് കച്ചവടം നടത്തി. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽപ്പോയി. എന്നാൽ നാട്ടുപ്രമാണികള്‍ പിടികൂടി പുന്നപ്രയിലെ പുന്നചുവട്ടില് കെട്ടിയിട്ടു. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ ലോക്കപ്പിൽ തടവിലായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2014 മാര്‍ച്ചില്‍ അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കള്‍: മോഹന്‍ ബാസ്, പ്രസന്നകുമാരി.