ശങ്കു കേശവൻ
തണ്ണീര്‍മുക്കം കോനാട്ടുവെളി ശങ്കരന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കര്‍ഷകത്തൊഴിലാളി ആയിരുന്നു. നിര്ക്കൂര് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായതോടെ 10 മാസം ഒളിവിൽ കഴിഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം) ൽ പ്രവർത്തിച്ചു. 1977 ഒക്ടോബര്‍ 22-ന് അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: വിശ്വംഭരന്, ശാന്ത, നളിനി.

