കെ.കെ.ശ്രീധരൻ
തണ്ണീര്‍മുക്കം ഓലോത്തിപ്പാടത്ത് വീട്ടില്‍ കൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1926-ല്‍ ജനനം. ക്യാപ്റ്റന്‍ വി.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ നടത്തിയ വഴി തടയല്‍ സമരത്തില്‍ സജീവമായി പങ്കെടുത്തു. പിഇ7/1122 നമ്പര്‍ കേസിൽ പ്രതിയായി. തുടർന്ന് ഒളിവിൽപോയി. 1947 ഡിസംബറില്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നു തിരികെ നാട്ടിലെത്തി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. വാര്‍ഡ് മെമ്പർ ആയിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. അവിവാഹിതനാണ്.