റ്റി.കെ. ശ്രീധരൻ
തണ്ണീര്‍മുക്കം പള്ളിത്തോട് വീട്ടില്‍ 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വല്ലെയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്.പിഇ 8/1122 നമ്പർ കേസില്‍ പ്രതിയായി 9 മാസത്തോളം ഒളിവില്‍ കഴിഞ്ഞു. 2005-ൽ അന്തരിച്ചു. ഭാര്യ: ഭൈമിക്കുട്ടി. മക്കൾ: രാജമ്മ, രത്നമ്മ, സുഗുണൻ, പത്മാവതി.