അയ്യപ്പന്
ആര്യാട് നികര്‍ത്തില്‍ വീട്ടില്‍ പാപ്പിയുടേയും കണ്ടന്കാളിയുടേയും മകനായി ജനനം. ചായക്കട തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയുടെ സജീവപ്രവർത്തകനായിരുന്നു. കൈതത്തില്‍ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കോമളപുരം കലുങ്ക് പൊളിയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. മർദ്ദനമേറ്റിട്ടുണ്ട്. 1997 നവംബർ 20-ന് അന്തരിച്ചു.ഭാര്യ:ഭൈരവി. മക്കള്‍:ബാലചന്ദ്രന്, മധുസൂദനന്, സുധർമ്മ, കനകമ്മ.

